ADVERTISEMENT

ചിമ്പു–ഗൗതം മേനോൻ ചിത്രം ‘വെന്ത് തനിന്തത് കാട്’ ട്രെയിലർ റിലീസ് ചെയ്തു. ‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എ.ആർ. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ അതിഗംഭീരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാ​ഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യഭാ​ഗത്തിന്റെ ട്രെയിലറാണിപ്പോൾ വന്നിരിക്കുന്നത്. രണ്ടാം ഭാ​ഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്..

 

മലയാള നടൻ സിദ്ദീഖ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. നീരജ് മാധവും മുഴുനീള വേഷത്തിലെത്തുന്നുണ്ട്. രാധിക ശരത്കുമാർ ആണ് മറ്റൊരു പ്രധാനതാരം. ജയമോഹന്റേതാണ് തിരക്കഥ. സംഗീതം എ. ആർ. റഹ്മാൻ. ഈ മാസം 15-ന് ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com