അമ്മയാകാൻ ഒരുങ്ങി നടി മൈഥിലി; ചിത്രങ്ങൾ
Mail This Article
ഓണച്ചിത്രങ്ങൾക്കൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം പങ്കുവച്ച് നടി മൈഥിലി. അമ്മയാകാൻ ഒരുങ്ങുന്ന വിശേഷമാണ് താരം ആരാധകരെ അറിയിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പം കസവുസാരിയിൽ അതിസുന്ദരിയായി മൈഥിലിയെ കാണാം. അനഘ പാലക്കരയാണ് ഫോട്ടോഗ്രാഫർ.
അഹാന കൃഷ്ണ, ശ്വേത മേനോൻ, അപ്പു നായർ തുടങ്ങി നിരവധിപ്പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.