ADVERTISEMENT

അറിയാതെ അയച്ചുപോയ ഇ മെയിലിൽനിന്നു കിട്ടിയതു ഫഹദ് ഫാസിലിന്റെ നായികയെ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലേക്കു നായികയായി 20 പേരെയാണു കാസ്റ്റിങ് ഡയറക്ടർ പരിഗണിച്ചത്. ഇവരിലാരും കഥാപാത്രത്തിന് ഇണങ്ങുന്നവരായിരുന്നില്ല. അടുത്ത ദിവസം കൂടുതൽ പേരെ കണ്ടെത്താൻ തീരുമാനിച്ചിരുന്നു.

ഇതേ സിനിമയിലെ ചെറിയൊരു വേഷത്തിനായി കാസ്റ്റിങ് ഡയറക്ടർ അയച്ച ഇ മെയിലിനൊപ്പം നായികയായി പരിഗണിക്കേണ്ടിവര്‍ക്കുള്ള മെയിലും അറിയാതെ അയച്ചുപോയി. അഭിനയിച്ചു കാണിക്കേണ്ട ഭാഗത്തിന്റെ വിവരണവും ഡയലോഗുമായിരുന്നു മെയിലിലുണ്ടായിരുന്നത്. രാത്രി കാസ്റ്റിങ് ഡയറക്ടർക്കു തിരിച്ചു വന്ന ഒരു മെയിലിൽ ഈ രണ്ടു വേഷവും അഭിനയിച്ചു കാണിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയും ഉണ്ടായിരുന്നു.

അഭിനയം കണ്ട കാസ്റ്റിങ് ഡയറക്ടർ അർധരാത്രി തന്നെ മെയിൽ സിനിമയുടെ ടീമിന് അയച്ചു. അപ്രതീക്ഷിതമായി കിട്ടിയ ഈ മെയിലിൽനിന്നാണു തൊട്ടടുത്ത ദിവസം രാവിലെ അഞ്ജന ജയപ്രകാശ് നായികയാകുന്നത്. ഗൗതം മേനോന്റെ ജയലളിത എന്ന വെബ് സീരീസിലെ നായികയായ അഞ്ജന, ധ്രുവങ്ങൾ 16 എന്ന സിനിമയിലേയും നായികയായിരുന്നു. പിന്നീടു ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയായ അഞ്ജന ഏറെ നാടക കളരികളുമായും അടുത്തു പ്രവർത്തിച്ചു. ആലപ്പുഴക്കാരിയായ അഞ്ജന വളർന്നതു ഷാർജയിലാണ്. ഇന്നലെ അഞ്ജന ഫഹദിനൊപ്പം അഭിനയിച്ചു തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com