അറ്റ്‌ലിയുടെ പിറന്നാളിന് കിങ് ഖാനും വിജയ്‌യും ഒന്നിച്ചെത്തി

atlee-king-vijay
SHARE

പിറന്നാള്‍ ദിനത്തിൽ കോളിവുഡ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വീറ്റുമായി സംവിധായകൻ അറ്റ്ലി. ജന്മദിനത്തിൽ ട്വിറ്ററിൽ പങ്കുവച്ച ഫോട്ടോയാണ് ട്വിറ്ററിൽ തരംഗമാകുന്നത്. ഫോട്ടോയിൽ അറ്റ്ലിയുടെ ഇടവും വലവും നിൽക്കുന്നത് രണ്ട് താര രാജാക്കന്മാരാണ്. സാക്ഷാൽ കിങ് ഖാനും ദളപതി വിജയ്‌യും.

‘‘പിറന്നാള്‍ ദിനം ഇതിനേക്കാൾ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്. എന്റെ ജീവിതത്തിലെ നെടും തൂണുകളായ പ്രിയപ്പെട്ട ഷാരൂഖ് സാറിനും എന്റെ അണ്ണൻ ദളപതി വിജയ് സാറിനുമൊപ്പം പിറന്നാൾ ആഘോഷിക്കാനായി. ഇതാണ് ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ.’’–ചിത്രത്തിനൊപ്പം അറ്റ്ലി കുറിച്ചു. ചിത്രത്തിൽ മൂന്നുപേരും കറുപ്പ് വസ്ത്രമണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്.

ഷാരൂഖിനെയും വിജയ്‌യെയും ഒന്നിച്ച് കാണാൻ സാധിച്ചതിന്റെ സന്തോഷം മാത്രമല്ല ആരാധകർക്ക്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ വിജയ് അതിഥി താരമായി എത്തുമെന്ന ഊഹാപോഹങ്ങൾ ശരി വയ്ക്കുന്നത് കൂടിയാണ് ഈ ഫോട്ടോ. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നില്ലെങ്കിലും ഫോട്ടോ കണ്ടതോടെ അത് സ്ഥിരീകരിക്കുകയാണ് പ്രേക്ഷകർ.

നയൻതാര നായികയാകുന്ന ജവാനിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലും. സന്യ മൽഹോത്രയാണ് മറ്റൊരു പ്രധാന കഥാപാത്രം. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം അനിരുദ്ധ്. 2023 ജൂൺ 2നാണ് റിലീസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}