അമ്മയ്ക്കായി കരുതി വച്ച സ്വപ്നം സാക്ഷാത്കരിച്ച് വിഘ്നേഷ് ശിവൻ; ചിത്രങ്ങൾ

vignesh-shivan-mother
SHARE

പിറന്നാൾ ദിനത്തിൽ അമ്മയോടൊപ്പം ദുബായിൽ ചെലവഴിച്ച ദിനങ്ങളെപ്പറ്റി ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്‌നേഷ് ശിവൻ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളിൽ ഏറ്റവും മഹത്തരം എന്ന് വിഘ്‌നേഷ് ശിവൻ പറയുന്നു.  കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാളെന്നും വിഘ്‌നേഷ് ശിവൻ പറഞ്ഞു. 

‘‘എന്റെ അമ്മയെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. 

ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണ്.  അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും മുകളിലാണ്.

എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിൽ കുളിർമയായുണ്ടാകും.  എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.’’–വിഘ്നേഷ് കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}