ഗോൾഡൻ വീസ ചടങ്ങിൽ സ്റ്റൈലിഷ് ലുക്കിൽ ഭാവന; വിഡിയോ

bhavana-golden-visa
SHARE

ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന നടിയുടെ ഭാവനയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ നടി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.

സ്റ്റൈലിഷ് ലുക്കിലെത്തിയ നടിയുടെ വസ്ത്രധാരണത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും സൈബർ ആക്രമണങ്ങളും ഉടലെടുത്തിരുന്നു. സ്കിൻ കളറുള്ള വസ്ത്രം ധരിച്ചതാണ് കാരണം. സംഭവത്തിൽ ഭാവനയെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തി.

കാണുന്ന ആളുകളുടെ മനസ്സിലാണ് യഥാർഥത്തിൽ പ്രശ്നമെന്നും ഇത്തരം വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഭാവനയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

അതേസമയം സിനിമയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!. ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}