ADVERTISEMENT

അക്ഷയ് കുമാർ നായകനായെത്തുന്ന അഡ്വെഞ്ചർ ത്രില്ലർ രാം സേതുവിന്റെ ടീസർ എത്തി. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന സിനിമയിൽ പുരാവസ്തു ഗവേഷകനായി അക്ഷയ് എത്തുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ് താരങ്ങൾ.

 

രാമന്റെ പാലം അല്ലെങ്കിൽ ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്കുകിഴക്കൻ തീരത്ത് പാമ്പൻ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ്. കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ഈ മിത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. രാം സേതു ഒക്ടോബർ 25ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com