ADVERTISEMENT

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് ക്ലീൻ യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്ന. അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയിറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു. 

 

ലൂക്ക് ആന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണമറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. 

 

ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന സിനിമയുടെ നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

പ്രോജക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷാജി നടുവിൽ, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചമയം: റോണക്സ് സേവ്യർ–എസ്. ജോർജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പിആർഓ: പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com