കുഴിമന്തിയെന്ന പേരേ നിരോധിക്കണം: വി.കെ. ശ്രീരാമൻ

kuzhimanthi
SHARE

കുഴിമന്തിയെന്ന പേര് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ താൻ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ പറഞ്ഞു.

ശ്രീരാമന്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചകൾ തന്നെ സമൂഹമാധ്യമങ്ങളിൽ വഴിവച്ചു.നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതികരണങ്ങൾ. ഭക്ഷണപ്രേമികൾക്ക് ശ്രീരാമന്റെ അഭിപ്രായം ‘ദഹിക്കാത്ത’ മട്ടാണ്. അവർ വിഷയത്തിൽ പ്രതികൂലമായാണ് പ്രതികരിക്കുന്നത്. 

ശ്രീരാമന്റെ കുറിപ്പ് ഇങ്ങനെ: ‘‘ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.പറയരുത്, കേൾക്കരുത്, കാണരുത് കുഴി മന്തി. ’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA