അപ്പൻ, നാനേ വരുവേൻ, ആസിഫ് അലിയുടെ കൊത്ത്: ഈ ആഴ്ചയിലെ ഒടിടി റിലീസ്

kothu-movie
SHARE

സണ്ണി വെയ്നിന്റെ അപ്പൻ, സെൽവരാഘവൻ–ധനുഷ് ടീമിന്റെ നാനേ വരുവേൻ, ആസിഫ് അലിയുടെ കൊത്ത് എന്നീ സിനിമകളാണ് ഒക്ടോബർ അവസാനവാരം ഒടിടി റിലീസിനെത്തുന്നത്. അലൻസിയർ–സണ്ണി വെയ്ൻ പ്രധാനവേഷങ്ങളിലെത്തുന്ന അപ്പൻ സോണി ലിവ്വിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. നാനേ വരുവേൻ ഒക്ടോബർ 27 മുതൽ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. കൊത്ത് സിംപ്ലി സൗത്ത് പ്ലാറ്റ്ഫോമിലൂടെ ഒക്ടോബര്‍ 28 മുതൽ സ്ട്രീമിങ് ആരംഭിക്കും. 

അനശ്വര രാജൻ, പുതുമുഖം രഞ്ജിത് സജീവ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മൈക്ക് ഒക്ടോബർ 21 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയിരു്നു. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന അമ്മു ഒക്ടോബര്‍ 19 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു. രൺബിർ കപൂർ–ആലിയ ഭട്ട് പ്രധാനവേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ബ്രഹ്മാസ്ത്ര നവംബര്‍ നാലിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

ബേസിൽ ജോസഫ് നായകനായെത്തിയ പാൽതു ജാൻവർ, അനൂപ് മേനോന്റെ കിങ് ഫിഷ്, ചിമ്പു–ഗൗതം മേനോൻ ചിത്രം വെന്ത് തണിന്തത് കാട് എന്നീ ചിത്രങ്ങളാണ് ഒക്ടോബർ രണ്ടാം വാരം റിലീസ് ചെയ്തിരുന്നു. ഓണക്കാലത്ത് തിയറ്ററിലെത്തിയ ഒരു തെക്കൻ തല്ലു കേസ്, ഒറ്റ് എന്നീ ചിത്രങ്ങളും ഓഗസ്റ്റിൽ റിലീസായ പീസ്, ഹിന്ദി ചിത്രം രക്ഷാ ബന്ധൻ, തെലുങ്ക് ചിത്രം കാർത്തികേയ 2 എന്നിവയാണ് ഒക്ടോബർ ആദ്യവാരം ഒടിടി റിലീസിനെത്തിത്.

സഭാഷ് ചന്ദ്ര ബോസ്: ഒക്ടോബർ 27: ആമസോൺ പ്രൈം

ആളൊരുക്കത്തിന് ശേഷം വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകൻ അഭിലാഷ് തന്നെയാണ്. കോമഡി എന്റെർടെയ്നറായ സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു.

പന്ത്രണ്ട്: ഒക്ടോബർ 25: ആമസോൺ പ്രൈം

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രം. ബൈബിളിനെ അടിസ്ഥാനമാക്കിയാണ് പ്രമേയം.

പാല്‍തു ജാൻവർ: ഒക്ടോബർ 14: ഹോട്ട്സ്റ്റാർ

ബേസില്‍ ജോസഫ് നായകനായെത്തിയ പാൽതു ജാന്‍വർ ഒക്ടോബർ 14ന് ഹോട്ട്സ്റ്റാറിൽ. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 

കിങ് ഫിഷ്: ഒക്ടോബർ 15: സൺ നെക്സ്റ്റ്

അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു.

വെന്ത് തുണിന്തത് കാട്: ഒക്ടോബർ 13: പ്രൈം

‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു–ഗൗതം മേനോൻ ഒന്നിക്കുന്ന ചിത്രം. മുംബൈ പശ്ചാത്തലമാകുന്ന സിനിമയുടെ സംഗീതം എ.ആർ. റഹ്മാൻ.

ബഫൂൺ: ഒക്ടോബർ 14: നെറ്റ്ഫ്ലിക്സ്

വൈഭവ് റെഡ്ഡി, അനഘ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ക്രൈം ത്രില്ലർ. അശോക് വീരപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു.

ഈശോ: ഒക്ടോബർ 5: സോണി ലിവ്

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, കോട്ടയം നസീർ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അരുണ്‍ നാരായണ്‍ നിർമിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. സുനീഷ് വരനാട് കഥ–തിരക്കഥ–സംഭാഷണമെഴുതുന്നു. 

പീസ്: ഒക്ടോബർ 5: സൺ നെക്സ്റ്റ്

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻ‍ഫീർ സംവിധാനം ചെയ്ത ചിത്രം. വലിയ താരനിരയിലുള്ള ബ്ലാക്ക് കോമഡ് ഹ്യൂമർ ത്രില്ലറാണ് പീസ്. രമ്യാ നമ്പീശൻ, ആശ ശരത്, അതിഥി രവി, അർജുൻ സിംഗ്, സിദ്ധിഖ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത നോൺ ലീനിയർ കഥപറച്ചിലിലാണ് ഒരുക്കിയിരിക്കുന്നത്. 

കാർത്തികേയ 2: ഒക്ടോബർ 5: സീ 5

സാഹസികതയും ഫാന്റസിയും നിറച്ച് ചരിത്ര പശ്ചാത്തലത്തിലൂടെ കഥ പറഞ്ഞ കാര്‍ത്തികേയ 2 സീ5വിലൂടെ റിലീസ് ചെയ്യും. 2014ല്‍ റിലീസ് ചെയ്ത കാര്‍ത്തികേയയുടെ രണ്ടാം ഭാഗം ചന്ദൂ മൊണ്ടേതിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദൈവവും ശാസ്ത്രവും തമ്മിലുള്ള ബിന്ദുക്കളെ ബന്ധിപ്പിക്കുന്ന ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായി നിഖില്‍ സിദ്ധാര്‍ത്ഥ് എത്തുന്നു. മലയാളി താരം അനുപമ പരമേശ്വരനാണ് നായിക. സിനിമയുടെ കഥയ്ക്ക് ആദ്യ ഭാഗവുമായി ബന്ധമില്ലെന്നും കഥാപാത്രങ്ങളാണ് കടമെടുത്തതെന്നും സംവിധായകൻ പറഞ്ഞിരുന്നു.

രക്ഷാബന്ധൻ: ഒക്ടോബർ 5: സീ5

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത ചിത്രം. നാല് സഹോദരിമാരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് അക്ഷയ് കുമാറിന്റെ കഥാപാത്രം. ഇവരുടെ ജീവിതത്തില്‍ നേരിടേണ്ടി സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഭൂമി പട്‌നേകര്‍ നായികയാകുന്ന ചിത്രത്തിൽ സഹോദര സ്‌നേഹവും പ്രധാന പ്രമേയമാകുന്നുണ്ട്.

ഒരു തെക്കൻ തല്ലുകേസ്: ഒക്ടോബർ 6: നെറ്റ്ഫ്ലിക്സ്

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത ചിത്രം. ഒക്ടോബർ അഞ്ചിന് സിംപ്ലി സൗത്ത് പ്ലാറ്റ്ഫോമിലൂടെയും ആറിന് നെറ്റ്ഫ്ലിക്സിലൂടെയും റിലീസിനെത്തും. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശപശ്ചാത്തലത്തിലാണ് തെക്കന്‍ തല്ലുകേസ് അവതരിപ്പിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒറ്റ്: ഒക്ടോബർ 6: സൈന പ്ലേ

അരവിന്ദ് സാമി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ചിത്രം. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}