‘നമുക്ക് കോടതിയിൽ കാണാ’മെന്ന് ശ്രീനാഥ് ഭാസി !

sreenath-bhasi-6
SHARE

വിവാദങ്ങൾക്കും വിലക്കുകൾക്കുമിടയിൽ ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരിന് വരെ ഈ സാഹചര്യത്തിൽ വലിയ പ്രത്യേകതയുണ്ട്. ‘നമുക്ക് കോടതിയിൽ കാണാം’ എന്നാണ് സിനിമയുടെ പേര്.

ചട്ടമ്പി എന്ന സിനിമയുടെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിനിടയിലാണ് പുതിയ സിനിമയുമായി ശ്രീനാഥ് എത്തുന്നത്. യൂട്യൂബ് അവതാരകരയോട് മോശമായി പെരുമാറിയ സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ താൽക്കാലിക വിലക്കും ഏർപ്പെടുത്തിയിരിക്കുകയാണ്.

എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയുടേതാണ്. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ  ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് നമുക്ക് കോടതിയിൽ കാണാം.  സമകാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമയിൽ രസകരമായി പറയുന്നത്.

ശ്രീനാഥ് ഭാസിയെ കൂടാതെ രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ,ജയരാജ് വാര്യർ,സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി,സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗര്‍ ദാസ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ലൈന്‍ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ. കലാ സംവിധാനം സഹസ് ബാല. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം ജിതേഷ് പൊയ്യ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ്‌ പാലോട്. അസ്സോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്. അസിസ്റ്റന്റ്‌ ഡയറക്ടേഴ്സ് സംഗീത് വി.എസ്., സുജിത്ത് സുരേന്ദ്രന്‍, അനൂപ്‌ ജേക്കബ്, ഐസക്ക് വാവച്ചൻ. സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. പ്രൊഡക്‌ഷന്‍ മാനേജര്‍ ഗോകില്‍ ജി നാഥ്. പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ഡിസൈന്‍ യെല്ലോടൂത്ത്. ഫിനാന്‍സ് കണ്‍ട്രോളര്‍ എം.കെ. ദിലീപ് കുമാര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}