‘ഇതൊന്നും ശരിയല്ല കേട്ടോ’; ചിരിപൊട്ടിച്ച് ജയ ജയ ജയ ഹേ ടീസർ

jaya-jaya-jayahe
SHARE

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസർ റിലീസ് ചെയ്തു. ദമ്പതികളായി ബേസിലും ദർശനയും എത്തുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിനിമയിൽ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബി മാർക്കോസ്,ശരത് സഭ,ആനന്ദ് മന്മഥൻ, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിക്കുന്നു.

ചിയേഴ്സ് എന്റർടെയ്മെന്റിന്റെ ബാനറിൽ  ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവഹിക്കുന്നു.

മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം അങ്കിത് മേനോൻ, എഡിറ്റർ-ജോൺകുട്ടി. ഒക്ടോബർ 21-ന് ചിത്രം പ്രദർശനത്തിനെത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}