ADVERTISEMENT

സിനിമയ്ക്കു വേണ്ടി വിചിത്രമായി ഇന്റർവ്യൂ കൊടുക്കുകയോ തന്റെ കഥാപാത്രം വ്യത്യസ്തമാണെന്നു വാദിക്കുകയോ ചെയ്യാത്ത ആളാണ് ബാലു വർഗീസ്. താരപരിവേഷമോ അമിത ബഹളങ്ങളോ ഇല്ലാതെ സിനിമയും സൗഹൃദങ്ങളും ജീവിതത്തോടു ചേര്‍ത്തു വച്ച ഒരു സാധാരണക്കാരൻ. കോവിഡിനു ശേഷം ആളുകളെ തിരിച്ച് തിയേ=റ്ററിൽ കൊണ്ടുവരാൻ മുഖ്യ പങ്കു വഹിച്ച രണ്ട് സിനിമകളുടെ ഭാഗമായിരുന്നു ബാലു; ഓപ്പറേഷൻ ജാവ, ജാനേമൻ. 

 

ഇതിഹാസയിലാണ് ബാലു ആദ്യമായി വലിയൊരു ക്യാരക്ടർ ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ എന്ന നടന്റെ ജീവിതത്തിലും പ്രധാനപ്പെട്ട പങ്കുവഹിച്ച ക്യാരക്ടറാണ് ഇതിഹാസയിലേത്. വിചിത്രം വരെ എത്തിനിൽക്കുന്ന രണ്ടുപേരുടെയും സിനിമാജീവിതത്തെക്കുറിച്ചും സിനിമയിലെയും ജീവിതത്തിലെയും അടുത്ത സുഹൃത്തുക്കളെപ്പറ്റിയും സംസാരിക്കുകയാണ് ബാലു. 

 

നാണമില്ലാതെ ഒരു ആക്ടറിന്റെ കൂടെ ക്യാമറയ്ക്കു മുന്നിൽ പെർഫോം ചെയ്യാൻ പറ്റുന്നത് ക്യാമറയ്ക്കു പുറകിലുള്ള ശക്തമായ സൗഹൃദം കാരണമാണെന്നാണ് ബാലു പറയുന്നത്. ബാലുവിന്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നതും സിനിമയും സൗഹൃദവുമാണ്. ഇതിനിടെ പിന്നണിഗായകനായും ബാലുവിനെ നമ്മൾ കണ്ടു. എന്നാൽ അഭിനയം ഒന്ന് ശരിയാക്കിയിട്ട് മതി ബാക്കി പരിപാടികൾ എന്നാണ് ഇപ്പോഴത്തെ തീരുമാനം. 

 

ചൈൽഡ് ആർട്ടിസ്റ്റായി സിനിമയിൽ വന്ന്, മലയാള സിനിമയ്ക്കൊപ്പം വളർന്ന്, കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച്, മലയാളികളുടെ ഇഷ്ടം നേടിയ നടൻ. വിചിത്രമായ വിശേഷങ്ങളൊന്നുമില്ലെങ്കിലും ‘വിചിത്ര’മാണ് ബാലുവിന്റെ പുതിയ വിശേഷം.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com