ADVERTISEMENT

96 സിനിമയിലൂടെ ശ്രദ്ധേയായ ഗൗരി കിഷൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലിറ്റിൽ മിസ്സ് റാവുത്തർ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. 96നു ശേഷം സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ വിഷ്ണു ദേവാണ് ലിറ്റിൽ മിസ്സ് റാവുത്തർ എന്ന സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത്. 

 

തിരക്കഥയൊരുക്കിയിരിക്കുന്നത് ഷേർഷാ ഷെരീഫാണ്. മഹാനടി, അർജ്ജുൻ റെഡ്‌ഡി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കാനയിൽ വിതരണം ചെയ്ത എസ് ഒറിജിനൽസിന്റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം, സഹനിർമ്മാണം സുതിൻ സുഗതൻ. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്.

 

സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. കലാസംവിധായകൻ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയൻ പൂക്കുളം കൈകാര്യം ചെയ്യുമ്പോൾ ശാലു പേയാട്, നന്ദു, റിച്ചാർഡ് ആന്റണി എന്നിവർചേർന്നാണ് ചിത്രത്തിന്റെ സ്റ്റീൽസ് ഒരുക്കുന്നത്. വിജയ് ജി എസ് പ്രൊഡക്ഷൻ കൺട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാരവും, സിജോ ആൻഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.

 

വെഫ്‌ക്‌സ്മീഡിയ വിഎഫ്‌എക്‌സും, കെ.സി. സിദ്ധാർത്ഥൻ ശങ്കരൻ എഎസ്‌ സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു.

കളറിസ്റ്റ് ബിലാൽ റഷീദ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്. അജിത് തോമസ് മേക്കിങ് വിഡിയോ കൈകാര്യം ചെയ്യുന്നു, ലിറിക്കൽ വിഡിയോസിന് പിന്നിൽ അർഫാൻ നുജൂമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com