ADVERTISEMENT

തന്റെ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടി ദിവ്യ എം. നായർ. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് നടിയുടെ ചിത്രങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. വിഷയത്തിൽ സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതായും ദിവ്യ പറയുന്നു.

 

‘‘ഞാൻ ദിവ്യ എം. നായര്‍. ഇങ്ങനെയൊരു വിഡിയോ ഇടാൻ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം എന്റെ വാട്ട്സാപ്പില്‍ എന്റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് കാണുവാനിടയായി. അതുകണ്ട ഉടൻ തന്നെ സൈബര്‍ സെല്ലിലും കമ്മിഷണർക്കും എസ്എച്ചഒയ്ക്കും നേരിട്ടു ചെന്ന് പരാതി നൽകുകയുണ്ടായി.

 

ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് കണ്ടപ്പോൾ തന്നെ പൊലീസിനു മനസ്സിലായി. ഇനിയും ഈ ചിത്രങ്ങൾ പ്രചരിക്കുകയാണെങ്കിൽ തീർച്ചയായും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ ഈ വിഡിയോ ചെയ്യാൻ കാരണം തന്നെ ഈ വാർത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്. മനഃപൂർവം എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരുകാര്യമാണ് ഇത്.

 

അതുകൊണ്ട്, ഇതുപോലെ സ്ഥിരീകരിക്കാത്ത വാർത്തകൾ കിട്ടുമ്പോൾ അതെല്ലാവർക്കും അയച്ചുകൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവർക്കു വരുമ്പോഴെ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാൻ കഴിയൂ. നിങ്ങളുടെ ഈ പ്രവർത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്റെ ചിത്രം വച്ചുള്ള ഈ വ്യാജവാർത്ത നിങ്ങളുടെ കയ്യിൽ കിട്ടുകയാണെങ്കിൽ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മൾ രണ്ടുപേർക്കും ബുദ്ധിമുട്ടുണ്ടാക്കും.’’–ദിവ്യ എം. നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com