ADVERTISEMENT

ദിലീപ് നായകനായെത്തുന്ന സൂപ്പർഹീറോ ചിത്രം പറക്കും പപ്പൻ പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ.

 

2018 ക്രിസ്മസ് ദിനത്തിലാണ് പറക്കും പപ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്‌ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നുള്ള ആദ്യ നിർമാണ സംരംഭം കൂടിയാണ് പറക്കും പപ്പൻ. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിട്ടേക്കും. 

 

മലയാളത്തിൽ നിന്നും മിന്നൽ മുരളിക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ കഥാപാത്രം എത്തുകയാണ്. മാസ് പരിവേഷമുണ്ടെങ്കിലും റാഫി തിരക്കഥ ഒരുക്കുന്നതിനാൽ കോമഡി ട്രാക്കിലാകും കഥ വികസിക്കുക. വേറിട്ട ഗെറ്റപ്പിലാകും ദിലീപ് ചിത്രത്തിലെത്തുന്നത്. പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.

 

ഇന്ത്യൻ സിനിമയിലെ വമ്പൻമാർ ആകും സിനിമയുടെ സാങ്കേതിക വിഭാഗത്തിൽ അണിനിരക്കുക. തമിഴ് സെൻസേഷൻ അനിരുദ്ധ് ആകും ചിത്രത്തിന്റെ സംഗീതം നിർവഹിക്കുകയെന്നും റിപ്പോർട്ട് ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com