ADVERTISEMENT

സംസ്കൃത ഭാഷയിലെ ആദ്യ വനിതാ സംവിധായികയുടെ സിനിമ ഒരുങ്ങുന്നു. കശ്മീരിലും മണാലിയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേര് ധർമ്മയോദ്ധാ. ആലപ്പുഴ, ത്രിക്കുന്നപ്പുഴ എംടി യുപി സ്കൂളിലെ സംസ്കൃത അധ്യാപികയായ ശ്രുതി സൈമണാണ് സംവിധാനം. ലോകം മുഴുവൻ സംസ്കൃത ഭാഷയുടെ പ്രാധാന്യം എത്തുന്നതോടൊപ്പം, ചിത്രം  ജനകീയമാകാൻ വേണ്ടിയാണ് കശ്മീരിൽ സിനിമ ചിത്രീകരിക്കുന്നതെന്നു പറയുന്നു ശ്രുതി. ആറാം ക്ലാസിലെ ‘ദേശരക്ഷഹോ പരമോ ധർമ്മഹ’ എന്ന പാഠത്തിലെ കഥയാണ് സിനിമാ എന്ന  ഉദ്യമത്തിന് പ്രചോഥനമായത്. വിക്രം രാജ്പുത്ത് എന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ കശ്മീർ-പാക്കിസ്ഥാൻ അതിർത്തിയിൽ ഹെലികോപ്ടർ അപകടത്തിൽപ്പെടുകയും മലകൾ താണ്ടി രക്ഷപെട്ട് വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ സിനിമയാക്കുമ്പോൾ സംസ്കൃത ഭാഷയെ  മനസ്സിലാക്കാൻ അതൊരു കാരണമാകും എന്നും ശ്രുതി പറയുന്നു. 

dharm-yodha-movie-team
‘ധർമ്മയോദ്ധാ’ സിനിമയുടെ അണിയറ പ്രവർത്തകർ.

 

ആദ്യമായി കിട്ടിയ ശമ്പളത്തുക ഉപയോഗിച്ച് ഹ്രസ്വചിത്രം ചെയ്തിട്ടുണ്ട് ശ്രുതി. കർണാടകയിലെ സംസ്കൃത ഗ്രാമമായ മാത്തൂരിൽ പോയി ‘സ്വപ്നത്തിലെക്കൊരു യാത്ര’ എന്ന പേരിലായിരുന്നു ഹ്രസ്വചിത്രം ഒരുക്കിയത്. ഒട്ടേറെ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. ‘ധർമ്മയോദ്ധാ’യിൽ വിക്രം രാജ്പുത്തായി അഭിനയിക്കുന്നത് ആൽവിൻ ജോസഫ് പുതുശ്ശേരിയാണ്. ഷിഫിൻ ഫാത്തിമ, സജിത മനോജ്, ഷഫീക്ക് റഹിമാൻ തുടങ്ങിയവർ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൽവിൻ ജോസഫ് പുതുശ്ശേരിയാണ് നിർമാതാവും. ക്യാമറ ചിഞ്ചു ബാലൻ, കഥ-തിരക്കഥ-  ഇമ്മാനുവേൽ.എൻ. കെ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ- അനൂപ് ശാന്തകുമാരൻ, അസോഷ്യേറ്റ് ഡയറക്ടർ-ആൽഡ്രിൻ ചെറിയാൻ, എഡിറ്റർ വിഗ്നേഷ്, പരിഭാഷ-സൈജു ജോർജ് ഐക്കരക്കുടി, വരികൾ ഹരി അയ്യമ്പുഴ, സംസ്കൃത ഭാഷാ സഹായി-രാജേഷ് കാലടി, മേയ്ക്കപ്-ഹമീർ ഖാൻ, ആശയം- രാമഭദ്രൻ തമ്പുരാൻ, പ്രൊഡക്‌ഷൻ കൺട്രോളർ- ലിലു ടി.പോൾ, ലൊക്കേഷൻ മാനേജർ-നിസാം മണാലി, സ്റ്റോറി ബോർഡ്- ജോജി ജോസ്, പബ്ലിസിറ്റി ഡിസൈനർ- സുജിത്ത്, ഡിസൈൻ ചീഫ് അഡ്വൈസർ- വിനോദ് കണ്ണൻ പാനേത്ത്, ആസിഫ് കോട്ടയം.

 

English Summary: First Woman Director's Sanskrit Movie-Dharm Yoddha 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com