ADVERTISEMENT

കഴിഞ്ഞ വർഷം ഓർമയായ മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പഴയ മലയാള സിനിമകൾ. മലയാളികളുടെ പ്രിയതാരം കെപിഎസി ലളിത, പ്രതാപ് പോത്തൻ എന്നിവർക്ക് ആദരമായാണ് രണ്ട് മലയാള സിനിമകൾ ‘ഹോമേജ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 

ജയരാജിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ശാന്തമാണ് കെപിഎസി ലളിതയുടെ ഓർമയ്ക്കായി പ്രദർശിപ്പിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് കെപിഎസി ലളിതയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.

 

പ്രതാപ് പോത്തന്റെ ഓർമയ്ക്കായി ‘ഋതുഭേദ’മാണ് പ്രദർശിപ്പിക്കുക. എം.ടി.വാസുദേവൻനായരുടെ രചനയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായ ഋതുഭേദത്തിലൂടെ തിലകന് ദേശീയപുരസ്കാരം ലഭിച്ചു. ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും ഋതുഭേദത്തിനായിരുന്നു.

 

ഇവർക്കു പുറമേ മലയാളികൾക്കു പ്രിയപ്പെട്ട രണ്ടുപേരുടെ സിനിമകൾ കൂടി ഹോമേജ് വിഭാഗത്തിലുണ്ട്. അടുത്തിടെ ഓർമയായ ബോളിവുഡ് ഗായകൻ കെകെയുടെ ഓർമക്കായി പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽഭുലയ്യയാണ് ആദ്യചിത്രം. കൃഷ്ണകുമാർ കുന്നത്ത് മലയാളിയാണ്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ് ഭൂൽഭുലയ്യ. എംടി–ഭരതൻ കൂട്ടുകെട്ടിൽപ്പിറന്ന മോഹൻലാൽ ചിത്രം താഴ്‌വാരത്തിലെ വില്ലനായെത്തിയ സലീം ഘോസിന്റെ ഓർമയ്ക്കായി തിരുടാ തിരുടാ എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

 

17 പേരുടെ ഓർമയ്ക്കായി ആകെ16 സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലത മങ്കേഷ്കർ, ബപ്പി ലാഹിരി, ഭൂപീന്ദർ സിങ്, പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവ്കുമാർ ശർമ,രമേഷ് ദേവ്, രവി ഠണ്ഡൻ,സാവൻകുമാർ തക്,ശിവ്കുമാർ സുബ്രഹ്മണ്യം, ടി.രാമറാവു, കൃഷ്ണം രാജു, തരുൺ മജൂംദാർ, വത്സല ദേശ്മുഖ് എന്നിവരാണ് മറ്റു പ്രമുഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com