ADVERTISEMENT

നല്ല സിനിമയെ എഴുതി തോൽപ്പിക്കാനാകില്ലെന്നു സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. സിനിമ നിരൂപണം എഴുതുന്നവർ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്നു സംവിധായിക അഞ്ജലി മേനോൻ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ആന്തണിയുടെ പ്രതികരണം. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ് താനെന്നും സിനിമ സംവിധാനം ചെയ്യാൻ വേണ്ടിപോലും സിനിമ പഠിച്ചിട്ടില്ല എന്നും ജൂഡ് ആന്തണി പറഞ്ഞു.

     

‘‘ഞാൻ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ സംവിധാനം ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that."–ജൂഡ് ആന്തണി പറയുന്നു.

 

സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്നായിരുന്നു അഞ്ജലി മേനോൻ പറഞ്ഞത്. ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്. സിനിമ എഡിറ്റിങ് എങ്ങനെയാണെന്നു പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും അഞ്ജലി മേനോൻ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com