ADVERTISEMENT

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്ന ബെൻ നായികയാകുന്നു. ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയുന്ന ഈ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. 5 സെന്റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്ന ബെന്നും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളാകുന്നു. വല്ലാർപാടം ബസിലിക്കാ പള്ളിയിൽ വച്ച്  പ്രശസ്ത നിർമാതാവ് എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ) സ്വിച്ചോൺ കർമ്മം നിർവഹിക്കുകയും ജിജോ പുന്നൂസ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തതോടെയാണ് സിനിമയ്ക്കു തുടക്കമായത്.

 

2015ൽ പുറത്തിറങ്ങിയ ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്ന ബെൻ നായികയാകുന്നു എന്ന പ്രത്യേകത കൂടി  ഈ ചിത്രത്തിനുണ്ട്.

 

ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, ബെന്നി പി. നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ. ഇ ഫോർ  എന്റർടെയ്ൻമെന്റ്സിന്റെയും എപി ഇന്റർനാഷനലിന്റെയും ബാനറിൽ മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

 

ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ലിറിക്‌സ്: കൈതപ്രം, ബി.കെ. ഹരിനാരായണൻ, എഡിറ്റിങ്: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രേംലാൽ കെ.കെ., പ്രൊഡക്‌ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സിങ്: രാജാകൃഷ്ണൻ, കലാ സംവിധാനം: ത്യാഗു തവനൂർ, ചമയം: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, മാർക്കറ്റിങ് കൺസൽട്ടൻറ്: കാറ്റലിസ്റ്റ്,ചീഫ് അസ്സോസിയേറ്റ്: സുധിഷ് ചന്ദ്രൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്: അബിൻ എടവനക്കാട്, പ്രൊഡക‌്‌‌ഷൻ മാനേജർ: അനീഷ് ചന്ദ്രൻ ആർ, വിഎഫ്എക്സ്: അജീഷ് പി തോമസ്, അസ്സോഷ്യേറ്റ് ഡയറക്ടർ: അമ്പു ആർ. നായർ, സ്റ്റിൽസ്: ഗിരി ശങ്കർ, പിആർഓ: എ.എസ്. ദിനേശ്, വാഴൂർ ജോസ്, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com