ഋഷബ് ഷെട്ടി ഒരുക്കിയ ഡിവൈൻ ബ്ലോക്ബസ്റ്റർ കാന്താര ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുകയാണ്. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപയാണ്. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കർണ്ണാടക- 168.50 കോടി, ആന്ധ്ര / തെലങ്കാന: 60 കോടി, തമിഴ്നാട്: 12.70 കോടി, കേരളം: 19.20 കോടി, ഓവർസീസ്: 44.50 കോടി, ഉത്തരേന്ത്യ: 96 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു. ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.
ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടിപ്പിക്കുന്ന ആ പ്രതിഭ വിസ്മയിപ്പിക്കുന്നു. ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ ആകാത്തവിധം മനോഹമാക്കി. അവസാനത്തെ ഒരു പത്തുപതിനഞ്ച് മിനിറ്റ് രൗദ്രത്തിന്റെയും ശാന്തത്തിന്റെയും രണ്ട്എക്സ്‌ട്രീമുകളിൽ ആ കഥാപാത്രം നടത്തുന്ന ഒരു പരമമായ പരകായപകർന്നാട്ടമുണ്ട്. സ്‌ക്രീനിൽ നിന്നും സിനിമാ ഹാളിലേക്ക് ഇറങ്ങിവരുമോ ഇയാൾ എന്നുതോന്നുന്നത്ര ഗംഭീരം. കിറിക് പാർട്ടിയും റിക്കിക്കും ശേഷം സംവിധാനത്തിലും മറ്റൊരു പൊൻതൂവലാണ് ഋഷഭിന് കാന്താര. </p
കാന്താരയിൽ ഋഷഭിന് പുറമേ കിഷോറിന്റെയും അച്യുത് കുമാറിന്റെയും പ്രകടനങ്ങളും എടുത്ത് പറയണം. അത്രയേറെ അനായാസമായി മികവേടെ അവർ രണ്ടുപേരും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രധാന സ്ത്രീ കഥാപാത്രമായ ലീലയായ സപ്തമി ഗൗഡ, സംഗീതത്തിന്റെ പരമ്മേന്നതിയിൽ കാന്താരയെ വേറെ ലെവൽ അനുഭവമാക്കിയ മ്യൂസിക് കമ്പോസർ അജനീഷ് ലോക്നാഥ്, മലയാളികൂടിയായ സിനിമാറ്റോഗ്രഫർ അരവിന്ദ് – അങ്ങനെയങ്ങനെ എല്ലാവർക്കും അവകാശപ്പെട്ടതാണ് കാന്താര. നവീന കന്നഡ സിനിമയുടെ ഏറ്റവും പുതിയ ഇൻസ്റ്റാൾമെന്റ്.