‘അയൺമാൻ’ മൊട്ടയടിച്ചു; വൈറലായി പുതിയ ലുക്ക്

robert-downy
ഭാര്യ സൂസനൊപ്പം റോബർട്ട് ഡൗണി ജൂനിയർ
SHARE

പുതിയ മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയർ. ശനിയാഴ്ച ലോസ് ആഞ്ചൽസിൽ നടന്ന 13-ാമത് ഗവർണേഴ്‌സ് അവാർഡ് ദാന ചടങ്ങിലാണ് മുടി പൂർണമായും ഷേവ് ചെയ്ത് പുതിയ ലുക്കിൽ ഭാര്യ സൂസനൊപ്പം താരം എത്തിയത്. 

വ്യത്യസ്ത ഹെയർസ്റ്റൈലുകളിൽ പേരുകേട്ട അയൺ മാൻ താരം തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ റെഡ്കാർപ്പറ്റിൽ എത്തിയത് കാണികൾക്കും പുതിയ കാഴ്ചയായി.  റോബർട്ടിന്റെ പുതിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.  ഇത് ജൂനിയർ അല്ല, റോബർട്ട് ഡൗണി സീനിയറാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ആമസോൺ മേധാവി ജെഫ് ബെസോസിന്റെ അതേ പകർപ്പെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്.

robert-downy-jr

എച്ച്‌ബി‌ഒയുടെ "ദ് സിംപതൈസർ" എന്ന പുതിയ സീരീസിന് വേണ്ടിയാണ് മാർവൽ താരം തല മൊട്ടയടിച്ചത്. 13-ാമത് ഗവർണേഴ്‌സ് അവാർഡ് ദാന ചടങ്ങിൽ ലെമൺ ഗ്രീൻ നിറത്തിലുള്ള സ്യൂട്ടും പച്ച കണ്ണടയും ധരിച്ച് മൊട്ടത്തലയുമായി വേദിയിലെത്തിയ അയൺമാൻ താരത്തെ പെട്ടന്നാരും തിരിച്ചറിഞ്ഞില്ല. പുതിയ ചിത്രം പുറത്തുവന്നതോടെ അങ്കലാപ്പിലായ ആരാധകർ സമ്മിശ്ര പ്രതികരണങ്ങളാണ് രേഖപ്പെടുത്തുന്നത്. ജോൺ ടെയ്‌ലർ, റോജർ ടെയ്‌ലർ, ഡുറാൻ ഡുറാൻ ബാൻഡിലെ സൈമൺ ലെ ബോൺ എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റു പ്രമുഖർ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA