ADVERTISEMENT

‘പറയാൻ പാടുണ്ടോ എന്നറിയില്ല, സൗദി വെള്ളക്ക ഡിസംബർ രണ്ടിന്’ ... ഇങ്ങനെയൊരു സിനിമയുടെ റിലീസ് പ്രഖ്യാപനം അപൂർവമായിരിക്കും. സംവിധായകൻ തരുൺ മൂര്‍ത്തിയാണ് തന്റെ രണ്ടാമത്തെ സിനിമയുടെ റിലീസ് തിയതി ആരാധകരെ അറിയിച്ചത്. ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യയോടു തോറ്റ അർജന്റീന ആരാധകർക്കൊരു കൊട്ടുകൂടിയായിരുന്നു തരുണിന്റെ പ്രഖ്യാപനം.

കൂടെ വെള്ളക്ക ഉള്ളതുകൊണ്ട് ഗോപാലകൃഷ്ണനോട് ആശാൻ ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു തരുണിന്റെ പോസ്റ്റിൽ സംവിധായകൻ അരുൺ വൈഗയുടെ പ്രതികരണം. സൊദി ടീമിനെപ്പോലെ സിനിമയ്ക്കും അട്ടിമറി വിജയം ആശംസിച്ച അരുൺ വൈഗ, താൻ മെസ്സിയുടെ ഒരു കട്ട ആരാധകനാണെന്നും കുറിച്ചു.

പോസ്റ്റിനു കമന്റുമായി നിരവധി അർജന്റീന ആരാധകർ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്. ‘ഒമാൻ വെള്ളക്ക എന്നോ, ബഹ്‌റൈൻ വെള്ളക്ക എന്നോ പേര് മാറ്റാൻ പറ്റുവോ?;’ ‘സിനിമ കാണണം എന്ന് വിചാരിച്ചതാ ഇനി കാണൂല, മിണ്ടൂല ആ പേര് കേൾക്കുന്നതെ ഇഷ്ടല്ലാണ്ടായി’ എന്ന തരത്തിലാണ് ആരാധകരുടെ കമന്റുകൾ

ഐതിഹാസിക വിജയവുമായി ലോകകപ്പ് നേടി മെസ്സി വിരമിക്കുന്നത് കാണാൻ കാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സൗദി അറേബ്യയോടു തോറ്റത്. വൻ തോതിൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന അർജന്റീന ആരാധകരായ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ നിരാശയിലാണ്. ഇതിനിടെയാണ് പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പോസ്റ്റുമായി തരുൺ മൂർത്തി രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com