ADVERTISEMENT

ഫോർ ഇയേഴ്സ് സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നായിക പ്രിയ വാരിയർ. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രം മൂലം സാക്ഷാത്കരിച്ചതെന്നും ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തനിൽക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയർ പറഞ്ഞു. സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ് കുട്ടികൾ കേരളത്തിലെ പത്ത് തിയറ്ററുകളിൽ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. 

 

കൊച്ചിയിലെ പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രിയ വാരിയർ പൊട്ടിക്കരയുകയുണ്ടായി. ചിത്രത്തിലെ നായകനായ സർജാനോ ഖാലിദ് ആണ് പ്രിയയെ ആശ്വസിപ്പിച്ചത്. ചിത്രം എല്ലാവർക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും സർജാനോ മാധ്യമങ്ങളോട് പറഞ്ഞു.

 

എന്‍ജിനീയറിങ് വിദ്യാർഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് പ്രമേയം. രഞ്ജിത് ശങ്കർ ആണ് സംവിധാനം. ചിത്രം നവംബർ 25ന് കേരളത്തിൽ റിലീസിനെത്തും.

 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്.

 

മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വിഎഫ്എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ  സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഓ : പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com