നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. വിഷ്ണുരാജൻ ആണ് ഫോട്ടോഗ്രാഫർ.
ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയായ നടി സംവിധായകയായും ഈ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു.
അലക്സാണ്ടർ പ്രശാന്ത് നായകനായെത്തുന്ന ചിത്രം ഉടൻ റിലീസിനെത്തും.