അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിൻവലിച്ചു. കേസ് നേരത്തെ ഒത്തുതീർപ്പാകുകയും പരാതിക്കാരിയായ പെൺകുട്ടി പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
സിനിമാ പ്രമോഷൻ അഭിമുഖത്തിനിടെ നടന്ന സംഭവം ഏറെ വിവാദങ്ങൾക്കും ചർച്ചകൾ വഴിവച്ചിരുന്നു. പടച്ചോനേ ഇങ്ങള് കാത്തോളീ ആണ് അവസാനമായി പുറത്തിറങ്ങിയ ശ്രീനാഥ് ഭാസിയുടെ ചിത്രം. അദ്ദേഹത്തിന്റെ ഒരുപിടി ചിത്രങ്ങൾ അണിയറയിലൊരുങ്ങുകയാണ്. ഇതിനിടെയാണ് ആശ്വാസമായി വിലക്ക് നീക്കൽ തീരുമാനം വന്നത്.