അൻപതാം പിറന്നാൾ ആഘോഷിച്ച് സുകന്യ; കേക്കിലും കൗതുകം: വിഡിയോ

sukanya-birthday
SHARE

അൻപതാം പിറന്നാൾ ആഘോഷിച്ച് നടി സുകന്യ. ജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹര ദിവസം ലണ്ടനിൽ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുകന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘‘25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്നേഹിക്കുന്നവരിൽനിന്നു കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി.’’ സുകന്യ കുറിച്ചു.

നടി പല ഭാഷകളിൽ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങൾ പതിച്ച കേക്കാണ് പിറന്നാളിനായി ഒരുക്കിയത്. സുഹൃത്തുക്കൾ അയച്ച വിഡിയോ സന്ദേശങ്ങളും സുകന്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തൊണ്ണൂറുകളിൽ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിനിന്ന താരമാണ് സുകന്യ. 1989-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994 ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. തൂവൽ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകള്‍.

ഇപ്പോള്‍ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും മിനിസ്ക്രീനിൽ സജീവമാണ് താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS