രോഹിത് ഷെട്ടി–രൺവീർ സിങ്; സർക്കസ്; ടീസർ

cirkus-teaser
SHARE

രൺവീർ സിങും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന സർക്കസ് ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലർ ഡിസംബർ 2നെത്തും. സിംബ, സൂര്യവൻശി എന്നീ സിനിമകളാണ് രൺവീർ-രോഹിത്ത് ഷെട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയത്. രണ്ട് സിനിമയും ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രമാണ് 'സർക്കസ്'. ഡിസംബർ 23-നാണ് ഈ ചിത്രം തിയറ്ററുകളിൽ എത്തുക. രൺവീർ സിങ് ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ജാക്വിലിൻ ഫെർണാണ്ടസ്, പൂജാ ഹെഗ്‌ഡെ, സിദ്ധാർത്ഥ ജാദവ്, ജോണി ലിവർ, സഞ്ജയ് മിശ്ര, വ്രജേഷ് ഹിർജി, വിജയ് പട്‌കർ, സുൽഭ ആര്യ, മുകേഷ് തിവാരി, അനിൽ ചരൺജീത്, അശ്വിനി കൽശേക്കർ, മുരളി ശർമ്മ തുടങ്ങി ഒരു വൻ താരനിരയും സർക്കസിൽ അണിനിരക്കുന്നുണ്ട്. 

ജനന സമയത്ത് വേർപിരിഞ്ഞ, കാണാൻ ഒരുപോലെ ഇരിക്കുന്ന ഇരട്ട സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് സർക്കസിന്‍റെ കഥ മുന്നോട്ട് പോകുന്നത്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ 'ദി കോമഡി ഓഫ് എറേഴ്സി'ന്‍റെ ചലച്ചിത്ര ആവിഷ്കാരമായിരിക്കും സർക്കസ് എന്നും സൂചനകളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS