‘മണി പസിക്കിത് മണി’; ഹോട്ടലിലെത്തിയ ജയറാമിനോട് ജീവനക്കാരൻ

jayaram-hotel
SHARE

‘മണി പസിക്കിത് മണി’...ഓണ്‍ സ്ക്രീനല്ല, ഓഫ് സ്ക്രീനിൽ ജയറാമിന്റെ സൂപ്പർഹിറ്റ് ഡയലോഗുകളിൽ ഒന്നാണിത്. പൊന്നിയിൻ സെൽവൻ ട്രെയിലർ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചുപറഞ്ഞ ഹോട്ടൽ ജീവനക്കാരന്റെ വിഡിയോ ആണ് വൈറലാകുന്നത്.

ജയറാമിനൊപ്പം പാർവതിയും മകൾ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരൻ 'മണി പസിക്കിത് മണി' എന്ന് പറയുകയാണ്. ആദ്യം ഒന്നമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വിഡിയോയിൽ കാണാം. ചിരി അടക്കാനാകാതെ ഇരിക്കുന്ന പാർവതിയെയും കാണാം. കാളിദാസ് ജയറാം ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS