ADVERTISEMENT

കഥകളുടെ ഗന്ധർവൻ പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പ്രാവ്  ടൈറ്റിൽ പോസ്റ്ററിന്റെ പ്രകാശനം മമ്മൂട്ടി നിർവഹിച്ചു. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ ആയിരുന്ന മമ്മൂട്ടി, ഹൊബാർട്ട്  നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ,ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

 

ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി.കെ. ഹരിനാരായണൻ , സംഗീതം: ബിജി ബാൽ, പ്രൊഡക്‌ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ , മേക്കപ്പ്: ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റിൽസ്: ഫസലുൽ ഹഖ്, പിആർഓ : പ്രതീഷ് ശേഖർ. ഡിസൈൻസ്: പനാഷേ എന്നിവരാണ്. പ്രാവിന്റെ ചിത്രീകരണം ഡിസംബർ ഒന്നാം തീയതി മുതൽ തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com