ഒരാനയെ കിട്ടുമോ?: സൗദി വെള്ളക്ക ട്രെയിലർ

saudi-vellakka
SHARE

ഓപ്പറേഷൻ ജാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൗദി വെള്ളക്കയുടെ ട്രെയിലർ എത്തി. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ബിനു പപ്പു, ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് അഭിനേതാക്കൾ. ഗോവ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ പ്രിമിയർ. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും.

ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു. കഥ, തിരക്കഥ, സംവിധാനം: തരുൺ മൂർത്തി. ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ് -ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സംഗീതം: പാലീ ഫ്രാൻസിസ്.

ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം,  വസ്ത്രലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ. , നിശ്ചലഛായഗ്രാഹണം: ഹരി തിരുമല, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: മനു ആലുക്കൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS