ADVERTISEMENT

മക്കയിലെത്തി ഉംറ നിർവഹിച്ച് ബോളിവുഡ് താരം ഷാറുഖ് ഖാൻ. പുതിയ സിനിമ ‘ഡങ്കി’യുടെ ചിത്രീകരണത്തിന് സൗദി അറേബ്യയിലെത്തിയ താരം പിന്നീട് മക്കയിലെത്തി ഉംറ ചെയ്യുകയായിരുന്നു. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഷാറുഖ് ഖാന്റെ ആരാധകരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ മക്കയിൽ നിന്നുള്ള ഫോട്ടോകളും പങ്കുവച്ചിരുന്നു.

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. സൗദി അറേബ്യയില്‍ ചിത്രീകരണത്തിനു വന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഡങ്കിയുടെ ചിത്രീകരണത്തിന് മികച്ച ലെക്കേഷൻ അനുവദിച്ചതിന് സൗദി അറേബ്യ സംസ്കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള വിഡിയോയാണ് താരം പങ്കു‌വച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com