ADVERTISEMENT

രാക്ഷസനിലൂടെ മലയാളികൾക്ക് സുപരിചിതനായ വിഷ്ണു വിശാൽ ഗുസ്തിക്കിറങ്ങുകയാണ്. കൂടെ തല്ലിനൊരുങ്ങിയിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയും. ഇവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർസ് ഡ്രാമ ചിത്രം ഗാട്ട കുസ്തി തിയറ്ററുകളിലെത്തി.

 

അഭിനേതാക്കൾ എന്നതിലുപരി നിർമാതാക്കൾ എന്ന നിലയിലും സിനിമയെ അറിയുന്നതുകൊണ്ട് ഏതുതരം സിനിമകൾക്ക് ആളുകൾ കയറും എന്ന ബോധ്യമുള്ളവരാണ് ഇരുവരും. വിഷ്ണുവിന്റെ അഭിപ്രായത്തിൽ സിനിമയുടെ എല്ലാ വശങ്ങളെപ്പറ്റിയും അറിയുന്നത് നല്ലതാണ്. ഡയറക്‌ഷൻ, പ്രൊ‌ഡക്‌ഷൻ, സ്ക്രിപ്റ്റ് എന്നിവയെ പറ്റിയെല്ലാം ധാരണ വേണം. സിനിമകൾ തിരഞ്ഞെടുക്കാനും നല്ല കണ്ടന്റുകൾ തിരിച്ചറിയാനും അത് സഹായിക്കും.  

 

സിനിമയിലെ പാട്ടുകളും ഇതിനോടകം ട്രെൻഡിങ്ങാണ്. ഡാൻസ് നമ്പേഴ്സും പാട്ടും ഇപ്പോൾ സിനിമയിൽ ആവശ്യമാണ് എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ അഭിപ്രായം. ‘‘നമ്മൾ ഒരുപാട് റിയലിസ്റ്റിക് സിനിമകൾ കാണുന്നുണ്ട്. നമ്മുടെ റിയൽ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ മാറ്റി വയ്ക്കാനാണല്ലോ നമ്മൾ സിനിമയ്ക്കു കയറുന്നത്. കുമാരിയിലെ മന്ദാരപ്പൂവേ, ഖട്ടാ കുസ്തിയിലെ ചൽചക്കാ എന്ന പാട്ടുകളൊക്കെ പ്രേക്ഷകരെ സന്തോഷിപ്പിക്കും’’. – ഐശ്വര്യ ലക്ഷ്മി പറയുന്നു. 

 

കഥാപാത്രങ്ങൾക്കു വേണ്ടി പ്രത്യേകം തയാറെടുപ്പുകൾ നടത്താത്ത, എന്നാൽ ഡയറക്ടർ പറയുന്നത് വള്ളി പുള്ളി വിടാതെ ചെയ്യുന്ന ഐശ്വര്യ ലക്ഷ്മിയും മലയാളികൾക്കും പരിചിതമായ തമിഴ് സിനിമകളുടെ ഭാഗമായ വിഷ്ണു വിശാലും സിനിമയെപ്പറ്റിയും സിനിമാജീവിതത്തെപ്പറ്റിയും സംസാരിക്കുകയാണ്:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com