സൂക്ഷിച്ചുനോക്കേണ്ട, ആ കിടന്നുറങ്ങുന്നത് പ്രണവ് മോഹൻലാല്‍ തന്നെ!

pranav-mohanlal-2
SHARE

വഴിയരികിലെ ബഞ്ചിൽ കിടന്ന് ഉറങ്ങുന്ന ചിത്രം പങ്കുവച്ച് പ്രണവ് മോഹൻലാൽ. ഒരു വലിയ പുരാതന കെട്ടിടത്തിനു മുന്നിലുള്ള ചിത്രമാണ് പ്രണവ് പങ്കുവച്ചത്. സ്ഥലം ഏതെന്നു വ്യക്തമല്ലെങ്കിലും തൊട്ടുപിന്നാലെ പങ്കുവച്ച ചിത്രത്തിൽനിന്ന്, താരം സ്പെയിനിൽ ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഏറെ ആരാധകരുള്ള പ്രണവിന്റെ പുതിയ ചിത്രത്തിന് ‘അപ്പു എവിടെയാണെന്ന്’ ചോദിച്ചുകൊണ്ട് സ്നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് കിട്ടുന്നത്.

പ്രണവ് മോഹൻലാൽ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല്‍ കാൽനടയായാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസൻ ഈയിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. യാത്രയെ ഏറെ പ്രണയിക്കുന്ന താരം യാത്രകൾക്കിടയിൽ കിട്ടുന്ന ഇടവേളയിലാണ് സിനിമയിൽ അഭിനയിക്കുന്നത്. പ്രണവിന്റെ യാത്രയുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS