സിനിമ പൊട്ടിയാൽ എനിക്ക് ടെൻഷനില്ല, ഇന്റർവ്യൂ പൊട്ടിയാൽ സഹിക്കില്ല: ധ്യാൻ ശ്രീനിവാസൻ
Mail This Article
കഥകൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ ? കേൾവിക്കാരെ രസിപ്പിക്കുന്ന രീതിയിൽ കഥ പറയുന്നത് എളുപ്പവുമല്ല. അതിൽ വിജയിച്ചയാളാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് പ്രത്യേകം പ്രേക്ഷകരുമുണ്ട്. സിനിമകൾ പരാജയപ്പെട്ടാലും സ്വന്തം അഭിമുഖങ്ങൾക്ക് വ്യൂസ് കുറഞ്ഞാൽ ടെൻഷനും ഉറക്കക്കുറവുമാണെന്നാണ് ധ്യാൻ പറയുന്നത്.
നല്ല സിനിമ വരികയാണെങ്കിൽ പൊതുവിൽ ധ്യാനിനു ലഭിക്കുന്ന ഇഷ്ടം സിനിമയ്ക്ക് ഗുണകരമായേക്കും. സിനിമയുടെ ഏതു ഘട്ടത്തിൽവച്ചും അതിന്റെ അവസാന രൂപത്തിന്റെ ക്വാളിറ്റി നിർണയിക്കാനാവില്ല. അഭിമുഖങ്ങൾക്ക് ലഭിക്കുന്ന വെറും ഇഷ്ടം സിനിമയുടെ വിജയത്തിന് കാരണമാകാറില്ലെന്നുമാണ് ധ്യാനിന്റെ വിലയിരുത്തൽ. കൂട്ടത്തിൽ ഇത്തരം നല്ല സിനിമകൾ അടുത്തൊന്നും വരാനിരിക്കുന്നില്ലെന്നും ധ്യാൻ തുറന്നുപറയുന്നു.
ഈ ഇഷ്ടം നൈമിഷികാമെന്നു കഥയിലൂടെത്തന്നെ വ്യക്തമാക്കുന്നുണ്ട് ധ്യാൻ. ഒരിക്കൽ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻവന്ന കുടുംബത്തോട് ഷൂട്ടിംഗ് സെറ്റിലെ വസ്ത്രം മാറിവരാമെന്ന് പറഞ്ഞപ്പോൾ അവർ പിണങ്ങിപ്പോയത്രേ. ഇത്തരം രസകരമായ കഥകൾ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ധ്യാൻ അവതരിപ്പിക്കുന്നുണ്ട്.
ധ്യാനിന്റെ ഏറ്റവും പുതിയ സിനിമ വീകം തിയറ്ററുകളിലേക്ക് എത്തിക്കഴിഞ്ഞു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ , ഷീലു എബ്രഹാം എന്നിവരാണ് 'വീകം' നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ്, ഡെയിന്‍ ഡേവിസ്, ഷീലു എബ്രഹാം, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചനയും സംവിധാനവും സാഗര്‍ ഹരി.