പേടിപ്പിച്ച് വിറപ്പിക്കാൻ നയൻതാര; കണക്ട് ട്രെയിലർ

connect-trailer
SHARE

മായ, ഗെയിം ഓവർ തുടങ്ങിയ ഹൊറർ ചിത്രങ്ങളിലൂടെ തമിഴകത്തെ പിടിച്ചുകുലുക്കിയ അശ്വിൻ ശരവൺ പുതിയ ചിത്രവുമായി എത്തുന്നു. തന്റെ മൂന്നാമത്തെ സംവിധാന സംരംഭവും ഹൊറർ തന്നെയാണ്. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ പേര് കണക്ട്. ഡിസംബര്‍ ഒൻപതിന് വെളുപ്പിന് 12 മണിക്കാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്.

അനുപം ഖേർ, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മണികണ്ഠൻ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകൻ, സംഗീതം പൃഥ്വി ചന്ദ്രശേഖർ. 

95 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് തിയറ്ററുകളിൽ ഇടവേള ഉണ്ടാകില്ല. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS