ADVERTISEMENT

2022 ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളുടെയും വെബ് സീരിസുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് ഐഎംഡിബി വെബ്സൈറ്റ്. രാജമൗലിയുടെ ആർആർആർ ആണ് ഈ വർഷത്തെ ജനപ്രിയ ചിത്രം. ആമസോൺ പ്രൈമിലെ പഞ്ചായത്ത് ആണ് ജനപ്രിയ വെബ് സീരിസ്. ലോകമെമ്പാടുമുള്ള ഐഎംഡിബി ഉപയോക്താക്കൾ നൽകിയ റേറ്റിങിന്റെ അടിസ്ഥാനത്തിലാണ് ജനപ്രീതിയാർജിച്ച 10 ഇന്ത്യൻ സിനിമകളും വെബ് സീരിസുകളും പ്രഖ്യാപിച്ചത്.

 

ദ് കശ്മീർ ഫയൽസ്, കെജിഎഎഫ്: ചാപ്റ്റർ 2, വിക്രം, കാന്താര എന്നീ ചിത്രങ്ങൾ യഥാക്രമം പിന്നീടുള്ള ആദ്യ അഞ്ചിൽ ഇടം പിടിച്ചപ്പോൾ നമ്പി നാരായണന്റെ കഥ പറഞ്ഞ റോക്കട്രി: ദ് നമ്പി ഇഫക്ട് ആറാം സ്ഥാനവും നേടി. മേജറാണ് എഴാം സ്ഥാനത്തുള്ള ചിത്രം. ദുൽഖർ സൽമാൻ നായകനായ സീതാരാമം എട്ടാം സ്ഥാനവും പൊന്നിയൻ സെൽവൻ: പാർട്ട് വൺ ഒൻപതാം സ്ഥാനവും നേടിയപ്പോൾ 777 ചാർലിയും ആദ്യ പത്തിൽ ഇടം പിടിച്ചു.

 

ഡൽഹി ക്രൈം, റോക്കറ്റ് ബോയ്സ്, ഹ്യൂമൻ എന്നീ സീരിസുകൾ യഥാക്രമം രണ്ടും മൂന്നൂം നാലും സ്ഥാനത്തെത്തിയപ്പോൾ അപ്ഹരൺ ആണ് ആദ്യ അഞ്ചിൽ ഇടം നേടിയ മറ്റൊരു സീരിസ്.  പ്രതിമാസം ഐഎംഡിബി സന്ദർശിക്കുന്ന 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ജനപ്രിയ സിനിമകളുടെയും വെബ് സീരിസുകളുടെയും പട്ടിക ഐഎംഡിബി തയ്യാറാക്കിയിരിക്കുന്നത്.

 

സിനിമകൾ

 

ആർആർആർ

ദ കശ്മീർ ഫയൽസ് 

കെജിഎഫ്: ചാപ്റ്റർ 2

വിക്രം

കാന്താര

റോക്കട്രി: ദ നമ്പി ഇഫക്റ്റ്

മേജർ

സീതാരാമം

പൊന്നിയിൻ സെൽവൻ: പാർട്ട് വൺ

777 ചാർലി

 

വെബ് സീരിസ്

 

പഞ്ചായത്ത്

ഡൽഹി ക്രൈം

റോക്കറ്റ് ബോയ്സ്

ഹ്യൂമൻ

അപ്ഹരൺ

ഗുല്ലക്

എൻസിആർ ഡേയ്സ്

അഭയ്

ക്യാംപസ് ഡയറീസ്

കോളജ് റൊമാൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com