ADVERTISEMENT

2.91 ബില്യൻ ഡോളർ അഥവാ 2,40,03,55,69,500 രൂപ; 2.41 മണിക്കൂർ ദൈർഘ്യമുള്ളൊരു ഹോളിവുഡ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫിസ് കലക്‌ഷൻ! എണ്ണിയെടുക്കാൻ കുറച്ചു പാടുപെടും. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രം. 1200 കോടി രൂപ ചെലവിട്ട് 24,000 കോടി വാരിയ ചിത്രം. അതെ, അവതാർ–1! 13 വർഷം മുൻപ്, 2009 ഡിസംബറിൽ ചലച്ചിത്ര പ്രണയികളെയും ശാസ്ത്ര കുതുകികളെയും ഒരു പോലെ ഞെട്ടിച്ച ബോക്സ് ഓഫിസ് വിസ്മയ ചിത്രം. അവതാർ വീണ്ടും അവതാരമെടുക്കുകയാണ്; ചലച്ചിത്ര പ്രേമികളെ വിസ്മയത്തിന്റെ പുതിയ പുതിയ പ്രപഞ്ചങ്ങളിലേക്ക് അപ്പൂപ്പൻ താടി പോലെ പറത്തി വിടാൻ. അവതാർ പരമ്പരയിലെ രണ്ടാം ഭാഗമായ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ തിയറ്ററുകളിലെത്തുകയാണ്. അതുമൊരു ഡിസംബറിലാണ്. കാത്തിരിപ്പിന്റെ പിരിമുറുക്കത്തിലാണ് ആദ്യ അവതാർ കണ്ടു കൺ മിഴിച്ചു പോയ ആസ്വാദക കോടികൾ. മികവിലും കോടികളുടെ വരുമാനക്കിലുക്കത്തിലും ആദ്യ ഭാഗത്തെ വെല്ലുമോ, രണ്ടാം അവതാരം? കാത്തിരിപ്പിന്റെ തിരശ്ശീല ഉയരുകയാണ്, അവതാർ–2 ഇന്ന്, ഡിസംബർ 16ന്, പ്രേക്ഷകരുടെ മുന്നിലേക്ക് ഒഴുകിയെത്തുകയാണ്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com