ADVERTISEMENT

ലോകകപ്പ് ഫൈനല്‍ വേദിയില്‍ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിനു സാക്ഷ്യം വഹിച്ചതിന്റെ ആവേശത്തിലായിരുന്നു മമ്മൂട്ടി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടഫൈനൽ ആകാംക്ഷയോടെയും ആവേശത്തോടെയും വീക്ഷിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ആർജെ സൂരജ് ആണ് ലോകകപ്പ് വേദിയില്‍ നിന്നുമുള്ള മെഗാ സ്റ്റാറിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അർജന്റീന ഓരോ ​ഗോളടിക്കുമ്പോഴും സന്തോഷിക്കുന്ന, മുഖത്ത് വിവിധ ഭാ​വങ്ങൾ മിന്നിമറയുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം.

‘‘അര്‍ജന്‍റീന നേടിയ നിമിഷം മമ്മൂക്കയുടെ ആവേശം. 36 വര്‍ഷത്തെ കാത്തിരിപ്പ്.. ഒടുവിൽ സ്വന്തം ഖത്തറില്‍ പ്രിയപ്പെട്ട അര്‍ജന്‍റീന കപ്പെടുക്കുന്ന നിമിഷം.. കൂടെ മത്സരം കാണാൻ ആവേശത്തോടെ പ്രിയപ്പെട്ട മമ്മൂക്ക. ഇതില്‍പരം ഒരു സന്തോഷ നിമിഷം ഈ വര്‍ഷം ഇനിയുണ്ടാവാന്‍ ഇടയില്ല. ഖത്തറും മെസ്സിയും അര്‍ജന്‍റീനയും ചരിത്രം കുറിച്ചു.’’–വിഡിയോ പങ്കുവച്ച് സൂരജ് കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com