ADVERTISEMENT

മിന്നൽ മുരളിയിലെ ഡിലീറ്റഡ് സീൻ റിലീസ് ചെയ്ത് നെറ്റ്ഫ്ലിക്സ്. ഞെട്ടാൻ വരട്ടെ. സംഗതി നെറ്റ്ഫ്ലിക്സിന്റെ ഒരു നമ്പറാണ്. നെറ്റ്ഫ്ലിക്സ് പ്ലെ ബാക്ക് 2022 എന്ന തീമുമായി ബന്ധപ്പെട്ടാണ് രസകരമായൊരു വിഡിയോ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തത്. 2022ലും കഴിഞ്ഞ ഡിസംബറിലുമായി റിലീസ് ചെയ്ത പ്രശസ്ത സിനിമകളുടെയും സീരിസുകളുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ക്രോസ് ഓവറാണ് വിഡിയോയില്‍ കാണാനാകുക.

 

ഇതില്‍ മിന്നൽ മുരളിയായി ടൊവിനോ എത്തുന്നത് ഭൂൽ ഭുലയ്യ രണ്ടാം ഭാഗത്തിലെ നായകനായ കാർത്തിക് ആര്യന്റെ മുന്നിലാണ്. മലയാളത്തിൽ ഡയലോഗ് പറഞ്ഞാണ് കാർത്തിക് ആര്യനെ ടൊവിനോ ഭയപ്പെടുത്തുന്നത്. മൂന്ന് മിനിറ്റുള്ള നെറ്റ്ഫ്ലിക്സ് പ്ലെ ബാക്ക് 2022 വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com