ADVERTISEMENT

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

 

‘‘ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്‌നേഹവും സന്തോഷവും നിറഞ്ഞതാണ്.’’- വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ കുറിച്ചു.

 

‘‘ഞങ്ങൾക്കൊരു ഫ്രണ്ട്സ് ഗ്യാങ് ഉണ്ട്. ഞാൻ നൂറിൻ, അഹാന, രജീഷ നിമിഷ് എന്നിവരൊക്കെ അടങ്ങിയ. അങ്ങനെ ഒരു ഗ്യാങ് ആണ്. അതിൽ നിന്ന് പതിയെ പതിയെ നമ്മൾ ഡിസൈഡ് ചെയ്തു. അത്രയേ ഉള്ളു. ഇത്ര നാൾ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്.

 

സിനിമയിൽ തീർച്ചയായും അഭിനയിക്കും. ഞാൻ അഭിനയിക്കുന്ന ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെ ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിങ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണിപ്പുരയിലാണ്.’’– നൂറിൻ പറഞ്ഞു.

 

‘‘എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുന്നതായിരിക്കും. ഒരുപാട് സന്തോഷമുണ്ട്. ദൂരെ നിന്നെല്ലാം ആളുകൾ വന്നിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി തീരുമാനിച്ച പരിപാടിയാണ്. അതിൽ എല്ലാവരും വന്നതിൽ സന്തോഷമുണ്ട്. പ്രണയം പറഞ്ഞ ശേഷം നൂറിന്റെ മറുപടിക്ക് കുറച്ച് സമയമെടുത്തു. എന്നാലും ഇപ്പോൾ ഓക്കെ ആയല്ലോ.’’.–ഫഹിം പറഞ്ഞു.

 

കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌

 

ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്...‌‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com