ADVERTISEMENT

മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടൻ നരേൻ. ഞങ്ങളവന് പേരിട്ടു. ഓംങ്കാര്‍ നരേന്‍. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചിയുടെ കയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവച്ചത്. ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഓംങ്കാറിനും നരേനും ആശംസകളുമായി എത്തിയത്.

Narain-son
Image - FB/ActorNarain

 

15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരികയാണെന്ന സന്തോഷവാർത്ത നരേൻ ആരാധകരെ അറിയിച്ചത്. ഡിസംബറിലായിരുന്നു ഡേറ്റ് എന്നാൽ കുഞ്ഞു മകൻ നവംബറിൽ തന്നെ എത്തി.

 

2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി.

 

അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com