ADVERTISEMENT

ജീവിതത്തിലെ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്‌മസ് ആഘോഷത്തിലാണ് എല്ലാവരും. സിനിമാലോകത്തും ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം ക്രിസ്മസ് ആഘോഷമാക്കിയ താരങ്ങൾ മനോരഹമായ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

 

മകൻ ജനിച്ച ശേഷമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷമാക്കുകയാണ് തെന്നിന്ത്യൻ താരം കാജൾ അഗർവാളും ഭർത്താവും. മകനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ട്.

 

ആരാധകർക്ക് ക്രിസ്‌മസ് ആശംസകൾ നേർന്ന് കുടുംബത്തോടൊപ്പം ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ. മൂന്നു പേരും ഒരുപോലത്തെ ടീ ഷർട്ടുകൾ ധരിച്ച് പകർത്തിയ ചിത്രം കൗതുകം ഉണർത്തുന്നതാണ്.

 

സ്‌കൂൾകാലത്തെ ക്രിസ്‌മസ് ആഘോഷത്തിന്റെ ഓർമകൾ പങ്കുവച്ചാണ് നടൻ റഹ്മാൻ ആശംസകൾ അറിയിച്ചത്. ഭാര്യ മെഹറിനൊപ്പമുള്ള ചിത്രമാണ് ഷെയർ ചെയ്തത്.

 

നവദമ്പതികളായ മഞ്ജിമ മോഹനും ഗൗതം കാർത്തികും ചിത്രം പങ്കുവച്ച് ആശംസ അറിയിച്ചു. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

 

പടുകൂറ്റൻ ക്രിസ്മസ് ട്രീയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് നടി ദിവ്യ ഉണ്ണി ആശംസ അറിയിച്ചത്. 

 

കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് നടി മിയ പങ്കുവച്ചത്. ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്.

 

ഇവരെ കൂടാതെ നസ്രിയ, ഗ്രേസ് ആന്റണി, മമിത ബൈജു, നയൻതാര ചക്രവർത്തി, മാളവിക മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ക്രിസ്മസ് ആഘോഷ ചിത്രങ്ങൾ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com