ADVERTISEMENT

സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ആവാസവ്യൂഹം എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പുരുഷ പ്രേതം (Male Ghost) എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ദർശന രാജേന്ദ്രൻ ആണ് നായിക. സംവിധായകൻ ജിയോ ബേബിയാണ് അവതരണം.

 

മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

 

കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രത്തിൽ  സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ(ആവാസവ്യൂഹം ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് എന്നിവരാണ് അഭിനേതാക്കൾ. ഇവർക്കൊപ്പം സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ജിയോ ബേബിയും ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ മനോജ്‌ കാനയും അഭിനയിക്കുന്നു.

 

സംവിധായകൻ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്  സുഹൈൽ ബക്കർ ആണ്. മനു തൊടുപുഴയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ്. സംഗീതം അജ്മൽ ഹുസ്‌ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പർ ഫെജോ, എം സി കൂപ്പർ, സൂരജ് സന്തോഷ്, ജ'മൈമ തുടങ്ങിയവരാണ് 'പുരുഷ പ്രേത'ത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

 

ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത. സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ. വി എഫ് എക്സ് മോഷൻകോർ. കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ. പ്രൊഡക്ഷൻ ഡിസൈൻ ഹംസ വള്ളിത്തോട്. പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ. സ്റ്റിൽസ് കിരൺ വിഎസ്. മേക്കപ്പ് അർഷാദ് വർക്കല. ഫിനാൻസ് കൺട്രോളർ സുജിത്ത്, അജിത്ത് കുമാർ. കളറിസ്റ്റ് അർജുൻ മേനോൻ. പോസ്റ്റർ ഡിസൈൻ അലോക് ജിത്ത്. പിആർഒ റോജിൻ കെ. റോയ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com