കഴിഞ്ഞ വർഷം അവസാനം തുടങ്ങിയ തെറിയാണ്. മാസങ്ങൾ പലതു കഴിഞ്ഞിട്ടും അതിന്റെ ചൂരു മാറിയിട്ടില്ല. അധികമായി എന്ന് ചിലരും ഒട്ടും കൂടിപ്പോയിട്ടില്ലെന്ന് മറ്റു ചിലരും പറയുന്നു. ഈ തെറി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നാണ് എന്നു വാദിക്കുന്നവർ അതിനുമുകളിൽ കൂടുതൽ തെറികൾ നിരത്തി ആ സ്വാതന്ത്ര്യത്തിന്റെ സൗധം പടുത്തുയർത്തുകയാണ്. 2022 മുന്നോട്ടു വച്ച, 2023ലും ഒരുപക്ഷേ ചലച്ചിത്രലോകം നേരിടേണ്ടി വന്നേക്കാവുന്ന ചോദ്യമിതാണ്- മലയാളസിനിമ സംസാരിക്കുന്ന ഭാഷ എത്രത്തോളം മലീമസമാണ്? പ്രമേയങ്ങൾ എത്രത്തോളം വിപ്ലവകരവും രംഗങ്ങൾ അശ്ലീലമയവുമാണ്? ഉത്തരം പറയും മുൻപ്, മലയാളസിനിമയിലെ ഭാഷ ഇത്രകാലം എങ്ങനെയായിരുന്നു എന്നു പരിശോധിക്കേണ്ടി വരും, ഒപ്പം പ്രമേയങ്ങൾ എത്രമാത്രം വിപ്ലവകരമായിരുന്നുവെന്നും... മലയാള സിനിമയിൽ അശ്ലീലമേ ഉണ്ടായിരുന്നില്ലേ എന്ന മട്ടിലൊരു അന്വേഷണവും അനിവാര്യം. വിശദമായി പരിശോധിക്കാം...
HIGHLIGHTS
- സദുദ്ദേശ സിനിമ കണ്ട് കയ്യടിക്കുന്നവർക്ക് ‘ചുരുളി’ പോലുള്ള സിനിമകൾ ദഹിക്കണമെന്നില്ല
- കുടുംബപ്രേക്ഷകരെ തീയറ്ററിൽ എത്തിക്കാനുള്ള സൂത്രവിദ്യകൾ മലയാളത്തിൽ അവസാനിച്ചോ?
- സിനിമയിലെ ആവിഷ്കാര സ്വാതന്ത്ര്യം 2022ൽ ഏതറ്റം വരെപ്പോയി?– ‘ഇയർ എൻഡർ’ സ്പെഷൽ