ADVERTISEMENT

മലയാളി പ്രേക്ഷകർക്കൊരു സർപ്രൈസ് ആയിരുന്നു നടി നൂറിൻ ഷെരീഫിന്റെയും നടൻ ഫഹിം സഫറിന്റെയും വിവാഹനിശ്ചയം. ഇരുവരും പ്രണയത്തിലാണെന്ന് സിനിമാ രംഗത്തുള്ള പലരും അറിഞ്ഞതു തന്നെ വിവാഹനിശ്ചയത്തിന്റെ അന്നാണ്. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയത്തിനായുളള ഒരുക്കങ്ങളുടെ വിഡിയോ പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയാണ് നൂറിൻ.

 

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. ഒരുക്കങ്ങൾക്കു ശേഷം വിവാഹനിശ്ചയവേദിയിലേക്ക് നൂറിൻ തന്നെയാണ് വണ്ടി ഓടിച്ചുപോകുന്നതും.

 

കൊല്ലം സ്വദേശിയായ നൂറിന്‍ മികച്ച നര്‍ത്തകിയാണ്. 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌ 

 

ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള് കൂടിയാണ് ഫഹീം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com