ADVERTISEMENT

ഷാഹിദ് കപൂർ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ഫർസിയുടെ ട്രെയിലർ എത്തി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോൾ പൊലീസിന്റെ വേഷത്തിൽ സേതുപതി അവതരിക്കുന്നു. ഹിന്ദിയിലും സ്വന്തം ശബ്ദത്തിൽ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്.

 

റാഷി ഖന്ന, കെ കെ മേനോൻ, ഭുവൻ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങൾ. ഫാമിലി മാൻ എന്ന ഹിറ്റിനുശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് കൂടിയാണിത്. ഫെബ്രുവരി 10 മുതൽ ആമസോൺ പ്രൈം വഴി സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com