ADVERTISEMENT

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിഖ്യാത സംവിധായകൻ സ്റ്റീവന്‍ സ്പീൽബർഗിനെ നേരിട്ടു കണ്ട സന്തോഷം ആരാധകരുമായി പങ്കുവച്ച് എസ്‍.എസ്. രാജമൗലി.  ദൈവത്തെ കണ്ടു’ എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. എൺപതാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് രാജമൗലിയും സ്പീൽബർ​ഗും കണ്ടുമുട്ടിയത്. സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ദ് ഫേബിള്‍സ്മാന്‍ രണ്ട് പുരസ്‌കാരങ്ങളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ സ്വന്തമാക്കിയത്. രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ​ഗാനമാണ് മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള പുരസ്കാരത്തിനർഹമായത്.

 

രാജമൗലിക്കൊപ്പമുണ്ടായിരുന്ന സംഗീത സംവിധായകന്‍ എം.എം. കീരവാണിയും കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവല്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ തനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളില്‍ പറയാനുമുള്ള ഭാഗ്യമുണ്ടായെന്നുമാണ് കീരവാണി ട്വീറ്റ് ചെയ്തത്. 

 

നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പീൽബർ​ഗ് പറഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ കീരവാണി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com