ഒടിയന്‍ തിരിച്ചെത്തി: വിഡിയോ പങ്കുവച്ച് വി.എ. ശ്രീകുമാര്‍

odiyan-statue
SHARE

കള്ളന്‍ മോഷ്ടിച്ചുകൊണ്ടുപോയ ഒടിയൻ ശിൽപം തിരികെയെത്തിയെന്ന് സംവിധായകൻ വി.എ. ശ്രീകുമാർ. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ശ്രീകുമാറിന്റെ ഓഫിസിന് മുന്നിലിരുന്ന ഒടിയന്‍ ശില്പം കാണാതെ പോയത് കഴിഞ്ഞ ദിവസമാണ്. ശില്‍പം കടത്തിയ ആള്‍ അയച്ച ഒരു ശബ്ദ സന്ദേശവും മോഷണശ്രമത്തിന്റെ സിസിടിവി വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാർ പങ്കുവച്ചിരുന്നു.

‘‘ഇതിനിടയിൽ ഒരു കാര്യം സംഭവിച്ചു. പോയ ഒടിയൻ പാലക്കാട്ടെ ഓഫിസിൽ ഒരു തള്ളു വണ്ടിയിൽ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നു. വിഡിയോയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ... ദൃശ്യത്തിൽ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല. എഡിറ്റിങും മ്യൂസിക്കും ഓഫിസിലെ രസികന്മാർ. നന്ദി, പ്രിയ ആരാധകന്... മടക്കി തന്ന സ്നേഹത്തിന്..’’–ശ്രീകുമാർ കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS