ADVERTISEMENT

തമിഴ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെക്കുറിച്ച് അരുൺ ഗോപി പങ്കുവച്ച കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബീസ്റ്റ് എന്ന സിനിമയുടെ പരാജയം നെൽസണെ മാനസികമായി ഒരുപാട് തളർത്തിയെന്നും അടുത്ത ചിത്രമായ ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കഠിനാദ്ധ്വാനം കണ്ട് രജനിപോലും നെൽസന്റെ ആരോഗ്യത്തെക്കുറിച്ച് ആരായുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നവീൻ എന്നൊരാൾ എഴുതിയ കുറിപ്പ് കടമെടുത്തായിരുന്നു അരുണിന്റെ പ്രതികരണം.

 

അരുൺ ഗോപി പങ്കുവച്ച കുറിപ്പ് താഴെ കൊടുക്കുന്നു:

 

‘‘ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് നടക്കാതെ പോയ സംവിധായകനാണ്. പിന്നെയും ഒരുപാട് പരിശ്രമിച്ച് തിരികെ കയറി വന്ന് ആദ്യ ചിത്രം വിജയമാക്കിയ മനസിന്റെ ഉടമയാണ്. 2018 ലെ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ "Most Promising Directors" ലിസ്റ്റിൽ ഉണ്ടായിരുന്ന മനുഷ്യനാണ്. ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെൽസൺ എന്ന സംവിധായകൻ എന്ന് തന്നെയാണ് വിശ്വാസം.. ഞാനുൾപ്പെടെ പലരും ബീസ്റ്റ് കണ്ടു നെൽസനെ വിമർശിച്ചു എങ്കിലും അതിനർഥം അദ്ദേഹം ഒരു മോശം സംവിധായകൻ ആണെന്നല്ല..

 

പരാജയങ്ങളിൽ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്.. ഫഹദിൽ തുടങ്ങി മുഹമ്മദ്‌ സിറാജിൽ വരെ എത്തി നിൽക്കുന്ന പ്രിയം.. ആ കൂട്ടത്തിലെ ഒടുവിലെ വ്യക്തി നെൽസൻ ആകണമെന്ന് ഇപ്പോൾ ആശിക്കുന്നു.. ബീസ്റ്റ് എന്ന ചിത്രം മോശമാണെന്നതിൽ തർക്കം ഇല്ലാതെ ഇരിക്കുമ്പോഴും ആ തോൽവി എത്രയധികം അദ്ദേഹത്തെ ബാധിച്ചു എന്നത് ചിലപ്പോൾ നമ്മുക്ക് ചിന്തിക്കാൻ കഴിയുന്നതിനും മീതെയാകും.. മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉൾപ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്.. ആഗ്രഹിക്കുന്നു.. അതെല്ലാം മറികടന്നു അദ്ദേഹം തിരിച്ച് വരാൻ..

 

പൊതുവെ അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും വളരെ പ്ലെസന്റ് ആയി കണ്ടിരുന്ന ഒരു മനുഷ്യന് ഒരു വർഷം കൊണ്ടുണ്ടായ മാറ്റം തീർത്തും ഭയപ്പെടുത്തുന്നതാണ്. അദ്ദേഹം ചെയ്ത സിനിമകളെയും എഴുത്തിനെയും നിങ്ങൾക്ക് വിമർശിക്കാം.. എന്നാൽ നെൽസൺ ദിലീപ്കുമാർ എന്ന മനുഷ്യനെ വെറുക്കാൻ പലർക്കും കാരണങ്ങൾ കാണുമെന്നു തോന്നുന്നില്ല.

 

തലൈവർ സിനിമകളിൽ നായകൻ ഒന്ന് പിന്നിൽ പോകുമ്പോൾ സംവിധായകൻ പതിയെ ബിൽഡ് ചെയ്യുന്ന ഒരു ബാക്ക്ഗ്രൗണ്ട് സെറ്റിങ് ഉണ്ട്.. The more harsh it becomes.. The more gossebumps the comeback offers.. നായകൻ പൂർണമായി ഇല്ലാതായി എന്ന് കരുതുന്നിടത്തു നിന്നുള്ള ഒരു ഗംഭീര തിരിച്ച് വരവൊക്കെ തിയറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഒരു അഡ്രിനാലിൻ റഷ് ഉണ്ട്.. അതെ തിരിച്ച് വരവ് ജയിലറിലും ആഗ്രഹിക്കുന്നു.. രജനിയുടെ തിരിച്ച് വരവ്.. കൂടെ ആ മനുഷ്യന്റെയും..

 

നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്.. പെട്ടെന്ന് ഇല്ലാതാകുന്ന ചില ചിരികൾ... ചില ഒറ്റപ്പെടലുകൾ.. ചില മാറി നിൽക്കലുകൾ.. ചേർത്തു പിടിക്കുക അവരെ.. കാരണം..മാനസിക ആരോഗ്യം അത്രമേൽ പ്രധാനമാണ്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com